ഫാഷൻ റാംപിൽ അതീവ ഗ്ലാമറസായി ബോളിവുഡ് താരം മലൈക അറോറ. എഫ്ഡ്സിഐ ഇന്ത്യ കൗച്ചർ വീക്ക് 2022 വേദിയിലാണ് താരം കറുപ്പ് ഗൗണിലെത്തിയത്. രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന എന്നീ ഡിസൈനര്‍മാര്‍ ഒരുക്കിയ ഗൗണില്‍ ഷോ സ്റ്റോപ്പറായിരുന്നു മലൈക. കറുപ്പ് ഷീർ ഗൗൺ ആണ് മലൈക ധരിച്ചത്. ഹൈ നെക്ലൈനും പ്ലൻജിങ് നെക്ലൈനും ഹോട്ട് ലുക്ക് നൽകി. പോയിന്റ് മേക്കപ്പും സ്ലീക്ക് ഹെയർ സ്റ്റൈലുമാണ് താരം തിരഞ്ഞെടുത്തത്. ഫാഷന്‍ ഷോയുടെ ചിത്രങ്ങളും വീഡിയോയും മലൈക ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. തരുണ്‍ തഹിലിയാനി, രാഹുല്‍ മിശ്ര, വരുണ്‍ ബാല്‍ എന്നീ ഡിസൈനര്‍മാരും ഷോയുടെ ഭാഗമായി.