ഭർത്താവിനൊപ്പമുള്ള പെരുന്നാൾ ചിത്രങ്ങൾ ( Eid) പങ്കുവെച്ച് നൊബേൽ പുരസ്കാര ജേതാവ് മലാല യൂസഫ്സായി (Malala Yousafzai). വിവാഹം കഴിഞ്ഞ് ആദ്യമായി എത്തിയ പെരുന്നാളാണ് മലാലയ്ക്കും ഭർത്താവ് അസർ മാലിക്കിനും ഇത്. (Image: Instagram)
2/ 6
പെരുന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് മലാല സോഷ്യൽമീഡിയയിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പരമ്പരാഗത പാക് വേഷമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള പ്രിന്റഡ് കുർത്തയാണ് മലാലയുടെ വേഷം. നീല കുർത്തയും പൈജമായുമാണ് അസർ മാലിക് ധരിച്ചിരിക്കുന്നത്. (Image: instagram)
3/ 6
കഴിഞ്ഞ വർഷം നവംബറിലാണ് അസർ മാലിക്കുമായുള്ള വിവാഹ വാർത്ത മലാല സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കുന്നത്. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു നിക്കാഹ്.
4/ 6
പാകിസ്ഥാനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിലാണ് മലാല യൂസുഫ്സായിക്ക് നേരെ താലിബാൻ ആക്രമണം നടത്തിയത്. വധശ്രമത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റിരുന്നു. 2012 ൽ മലാല സ്കൂൾ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയായിരുന്നു ആക്രമണം. (Image: Instagram)
5/ 6
2014 ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം മലാലയ്ക്ക് ലഭിച്ചു. നൊബേൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസുഫ് സായി. (image: Instagram)
6/ 6
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫി, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ മലാല ബിരുദം നേടി.