മലപ്പുറം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മലപ്പുറം പൊലീസ്. ഫേസ്ബുക്കിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് ഗ്രൂപ്പുകളും ഫേസ്ബുക്ക് പോസ്റ്റുകളും മലപ്പുറം ജില്ലാ പൊലീസ് നിരീക്ഷിച്ചുവരുന്നതായും വ്യക്തമാക്കി.