ദോഹ: മലയാളികളുടെ പ്രിയതാരം നടൻ മോഹന്‍ലാലിന് ജന്മദിന സമ്മാനമായി ഓയില്‍ പെയിന്റിങ്ങില്‍ തീര്‍ത്ത അതിമനോഹരമായ ഗന്ധര്‍വ ചിത്രം സമ്മാനിച്ച് ഖത്തറിലെ മലയാളി പ്രവാസിയും കലാകാരനുമായ ഡോ. ശ്രീകുമാര്‍ പത്മനാഭന്. ലാലേട്ടന് താൻ വരച്ച പെയിന്റിങ് സമ്മാനമായി നല്‍കണമെന്ന ശ്രീകുമാറിന്റെ രണ്ടു വര്‍ഷത്തെ ആഗ്രഹമാണ് ദോഹയില്‍ വെച്ച് സഫലമായത്. മോഹൻലാലിന്റെ 62-ാം ജന്മദിന സമ്മാനമായി തന്നെ പെയിന്റിങ് സമ്മാനിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം അദ്ദേഹം പങ്കുവെച്ചു. (Photo- Sreekumar Padmanabhan/ facebook)
അതുല്യ പ്രതിഭ, സംഗീതജ്ഞന്, നര്ത്തകന്, കാമുകന്, സുന്ദരന്‍, ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വം തുടങ്ങി ഗന്ധര്വഗുണങ്ങളെല്ലാം നിറഞ്ഞ വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയിലാണ് ലാലേട്ടനെ പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള ഗന്ധര്‍വന്റെ ചിത്രം നല്‍കിയതെന്ന് ശ്രീകുമാര്‍ പറഞ്ഞു. (Photo- Sreekumar Padmanabhan/ facebook)
ഹോളിഡെ ഇന്‍ ഹോട്ടലില്‍ വിവാഹസല്ക്കാരത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഏറെ ആഗ്രഹിച്ച പെയിന്റിങ് മോഹന്‍ലാലിന് കൊടുക്കാന്‍ കഴിഞ്ഞതെന്ന് ഡോ.ശ്രീകുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് പെയിന്റിങ് സമ്മാനിക്കാന്‍ ശ്രീകുമാറിനൊപ്പം ഭാര്യ ഹേമ, മകന് ധ്രുവ് എന്നിവരും ഉണ്ടായിരുന്നു. (Photo- Sreekumar Padmanabhan/ facebook)
മലയാളത്തിന്റെ അഭിമാനമായ നടൻ മോഹന്‍ലാൽ ഇന്ന് 62-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. (Photo- Sreekumar Padmanabhan/ facebook)