മല്ലിക സുകുമാരന്റെ (Mallika Sukumaran) ഇളയമകൻ പൃഥ്വിരാജും (Prithviraj) മരുമകൾ സുപ്രിയ മേനോനും (Supriya Menon)അമരത്തുള്ള നിർമാണ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. മകൻ നിർമ്മിച്ചതും അല്ലത്തതുമായ ചിത്രങ്ങളിൽ മല്ലിക സുകുമാരൻ വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് രണ്ടാമത് സംവിധാനം നിർവഹിച്ച 'ബ്രോ ഡാഡി' സിനിമയിൽ മോഹൻലാലിൻറെ അമ്മയുടെ വേഷമിയായിരുന്നു മല്ലികയ്ക്ക്. പിന്നീട് കടുവയിലും സാന്നിധ്യമായി
'കടുവ' സിനിമയിൽ സീമ അവതരിപ്പിച്ച വേഷത്തിന് ശബ്ദമായത് മല്ലിക സുകുമാരനാണ്. ഇത് പ്രേക്ഷകരും വളരെ എളുപ്പം കണ്ടുപിടിച്ചു. വാണിജ്യവിജയമായില്ലെങ്കിൽ കൂടി, 'ഗോൾഡ്' എന്ന സിനിമയിൽ പൃഥ്വിരാജിന്റെ അമ്മയുടെ വേഷം തന്നെ മല്ലിക ചെയ്തു. എന്നാൽ മകന്റെയും മരുമകളുടെയും സിനിമകളിൽ വേഷമിടുമ്പോൾ അമ്മയ്ക്ക് എത്രയാണ് പ്രതിഫലം? (തുടർന്ന് വായിക്കുക)
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട 'അമ്മ നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ. ചുരുങ്ങിയ സമയം നൽകിയാലും ആ വേഷം പ്രേക്ഷകരെ കയ്യിലെടുക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ മല്ലികയ്ക്ക് ഒരു പ്രത്യേക കഴിവുണ്ട് എന്ന് പറയാം. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ മകനും മരുമകളും നിർമിക്കുന്ന ചിത്രത്തിലെ പ്രതിഫലത്തെ കുറിച്ച് പറഞ്ഞത്