തന്റെ രണ്ടാണ്മക്കൾക്കും, അവരുടെ ഭാര്യമാർക്കും കുടുബത്തിനും അമ്മയും അമ്മായിയമ്മയും എന്ന നിലയിൽ മല്ലിക സുകുമാരനിൽ (Mallika Sukumaran) നിന്നും പലതും പഠിക്കാനുണ്ട്. ഒരു തരത്തിലും മക്കളുടെ കാര്യങ്ങളിൽ തലയിടില്ല എന്നതുകൊണ്ട് തന്നെ ഇതുപോലൊരു അമ്മായിയമ്മയെ കിട്ടിയെങ്കിൽ എന്ന് രഹസ്യമായെങ്കിലും ആഗ്രഹിക്കാത്ത പെൺകൊടികൾ ഉണ്ടാവില്ല
ഇന്ദ്രജിത്തും പൃഥ്വിരാജും കൊച്ചിയിലാണ് താമസവും ജോലിയുമായി പ്രധാനമായും കഴിയുന്നത്. മൂത്ത മരുമകൾ പൂർണിമ അഭിനേത്രിയും ഫാഷൻ ഡിസൈനറും ഇളയ മരുമകൾ സുപ്രിയ ചലച്ചിത്ര നിർമാതാവുമാണ്. കൊച്ചുമക്കളും പഠനവുമായി തിരക്കിലും. അപ്പോഴും മല്ലിക സുകുമാരൻ തിരുവനന്തപുരത്തെ താമസം വിട്ട് എങ്ങോട്ടുമില്ല. ഇപ്പോൾ അമ്മായിയമ്മയെന്ന നിലയിൽ താൻ എങ്ങനെയെന്ന് മല്ലിക സുകുമാരൻ തന്നെ പറയുന്നു (തുടർന്ന് വായിക്കുക)
അൽപ്പം തമാശ കലർത്തിയാണ് മല്ലിക സുകുമാരൻ അമ്മായിയമ്മ എന്ന നിലയിലെ തന്നെക്കുറിച്ച് പറയുക: 'എന്റെ ഒരു വിഗ്രഹം ഉണ്ടാക്കി രണ്ടു മരുമക്കളും പൂജാമുറിയിൽ വെക്കുക. നേരം വെളുക്കുമ്പോൾ പൂവൊക്കെയിട്ട് രണ്ടുമൂന്നു പ്രാവശ്യം പ്രാർത്ഥിക്കുക. എവിടെക്കിട്ടും ഇതുപോലൊരു അമ്മായിയമ്മയെ'. ഒരു കാര്യത്തിലും തലയിടാൻ താൻ അങ്ങോട്ടില്ല എന്ന് മല്ലിക