മല്ലിക സുകുമാരന്റെ (Mallika Sukumaran) മൂത്ത മരുമകൾ എന്ന് പറയുന്നതിനേക്കാൾ പൂർണിമ ഇന്ദ്രജിത്തിനെ (Poornima Indrajith) മകൾ എന്ന് വിളിക്കുന്നതാവും കുറേക്കൂടി ചേർച്ച. നന്നേ ചെറുപ്പത്തിൽ മകൻ ഇന്ദ്രജിത്തിന്റെ ഭാര്യയായി, സുകുമാരൻ കുടുംബത്തിന്റെ മരുമകളായി കയറിവന്നപ്പോൾ, ജീവിതപാഠങ്ങൾ ഏറ്റവും കൂടുതൽ പകർന്നു നൽകിയത് മല്ലികയായിരുന്നു എന്ന് പൂർണിമ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്
ലോകം പരിചയിച്ചു തുടങ്ങിയ ആ കാലയളവിൽ, തന്റെ മക്കളെ എന്നപോലെ തന്നെ മരുമകളെയും മല്ലിക തന്നെയാണ് പരിപാലിച്ചത്. 'ഞങ്ങളെ വളർത്തിയത് അമ്മയാണ്' എന്ന് പൂർണിമ ഒരിക്കൽ പറയുകയുണ്ടായി. ഇന്ന് പൂര്‍ണിമയുടെ പിറന്നാൾ. മരുമകൾക്ക് താൻ നൽകുന്ന സ്ഥാനമാണ് ഇക്കുറി മല്ലിക സുകുമാരന്റെ ജന്മദിനാശംസയിൽ നിറഞ്ഞു നിൽക്കുന്നതും (തുടർന്ന് വായിക്കുക)