നടി മംമ്ത മോഹൻദാസ് (Mamta Mohandas) എന്നാൽ വെല്ലിവിളികളെ സധൈര്യം നേരിട്ട പോരാളിയുടെ മുഖം കൂടിയാണ്. തന്റെ ഇരുപതുകളിൽ കാൻസർ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത, ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയർത്തിയ വ്യക്തിയുമാണ്. ചികിത്സയിൽ കഴിയുമ്പോൾ തന്നെ മംമ്ത സിനിമാ ഷൂട്ടിങ്ങിലും വ്യാപൃതയായിരുന്നു