പ്രദേശത്തെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരനാണ് മുഹമ്മദ് ഷെയ്ഖ്. പാമ്പുകളുമായി ഇയാൾ പ്രദർശനം നടത്തുന്നത് പതിവായിരുന്നു. വിഷപ്പാമ്പുകളെ ഉപയോഗിച്ച് പ്രദർശനം നടത്തുന്നതിനിടെ നേരത്തെയും ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മൂർഖൻ പാമ്പുമായി നടത്തിയ അഭ്യാസം യുവാവിന്റെ ജീവനെടുക്കുകയായിരുന്നു.
സഞ്ജയ് നഗർ മാർക്കറ്റിൽ കഴിഞ്ഞ ദിവസമാണ് മുഹമ്മദ് ഷെയ്ഖും കൂട്ടുകാരും പ്രദർശനത്തിനായി എത്തിയത്. പാമ്പിനെ കഴുത്തിൽ ചുറ്റു നടന്നു നീങ്ങുകയായിരുന്നു ഇദ്ദേഹം. ഈ സമയം സുഹൃത്തുക്കൾ മൊബൈലിൽ പകർത്തുകയായിരുന്നു. എന്നാൽ നടക്കുന്നതിനിടെ അസ്വസ്ഥത തോന്നിയ മുഹമ്മദ് ഷെയ്ഖ് സുഹൃത്തുക്കളോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞു വീണ ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അപകടമരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി താനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മൃഗങ്ങളെക്കുറിച്ചും പാമ്പുകളെക്കുറിച്ചുമുള്ള വീഡിയോ വൈറലാകാൻ അധിക സമയമൊന്നും വേണ്ട. അത്യപൂർവ്വമായ ഇത്തരം വീഡിയോകൾ ഇന്റർനെറ്റ് ഉപയോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയാണ് ഇപ്പോൾ ചർച്ചാ വിഷയം. ഈ വീഡിയോയിൽ രണ്ടു തലയുള്ള പാമ്പ് ഒരേസമയം രണ്ടു എലികളെ വിഴുങ്ങുന്നത് കാണാം. ഒരേസമയം അമ്പരപ്പിക്കുന്നതും ഞെട്ടൽ ഉളവാക്കുന്നതുമാണ് ഈ വീഡിയോ. ബ്രയാൻ ബാർസിക് എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
'രണ്ട് തലയുള്ള ബെനും ജെറിയും ഭക്ഷണം കഴിക്കുന്നു. എന്റെ മറ്റ് പാമ്പുകളെയും മൃഗങ്ങളെയും കാണാനില്ല, ഈ സാഹസികതയ്ക്ക് ഒരു പൊട്ടിത്തെറി ഉണ്ടായതിനാൽ പങ്കിടാൻ ഇനിയും ഏറെയുണ്ട്! ' ക്ലിപ്പിനൊപ്പം പങ്കിട്ട അടിക്കുറിപ്പിൽ ബ്രയാൻ ബാർസിക് ഇങ്ങനെ എഴുതിയിരിക്കുന്നു. രണ്ട് തലകളുള്ള പാമ്പ് രണ്ട് വെളുത്ത എലികളെ രണ്ടു വായിലൂടെ വിഴുങ്ങുന്നതായി വീഡിയോ കാണിക്കുന്നു.
ജൂലൈ 21 ന് പങ്കിട്ട ഈ ക്ലിപ്പ് ഇതിനോടകം 18,700 ലധികം ലൈക്കുകളും നിരവധി റിയാക്ഷനുകളും നേടി. വീഡിയോ ആളുകളെ ആകെ ഞെട്ടിക്കുന്നതാണ്. ചിലർ തങ്ങളുടെ കണ്ണുകൾ വിശ്വസിക്കാൻ കഴിയില്ലെന്ന് കമന്റിട്ടപ്പോൾ, മറ്റുള്ളവർ ക്ലിപ്പ് മനോദൌർബല്യമുള്ളവർക്കു വേണ്ടിയല്ലെന്ന് ചൂണ്ടിക്കാട്ടി. 'ഇതിന് മുമ്പ് രണ്ട് തലയുള്ള പാമ്പിനെ കണ്ടിട്ടില്ല' എന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് എഴുതി. 'വൗ! മനോഹരമായ പാമ്പ്, 'മറ്റൊരാൾ അഭിപ്രായപ്പെട്ടു. 'പാമ്പിന്റെ പുറകിൽ ഒരു പുഞ്ചിരി ഉണ്ട്,' - എന്നാണ് മറ്റൊരാൾ കമന്റിട്ടത്.