മറവി മനുഷ്യസഹജമാണ് എന്ന് പലർക്കുമറിയാം. എന്നാൽ മറന്നുപോയത് സ്വന്തം ഭാര്യയെ ആണെങ്കിലോ? അതും ഒരു ദീർഘദൂര യാത്രയ്ക്കിടെ? ഒരിടത്ത് അങ്ങനെ സംഭവിച്ചിരിക്കുന്നു. റോഡ് യാത്രയ്ക്കായി തന്റെയൊപ്പം പുറപ്പെട്ട ഭാര്യയെ ആണ് ഒരാൾ വഴിമധ്യേ മറന്നു പോയത്. ക്രിസ്ത്മസ് ദിനത്തിലാണ് ഇരുവരും യാത്രപോകാനിറങ്ങിയതും, ഇങ്ങനെ സംഭവിച്ചതും
വെളുപ്പിന് മൂന്നുമണിയോടെയാണ് ഭർത്താവ് മൂത്രമൊഴിക്കാനായി വണ്ടി നിർത്തി വഴിയിലിറങ്ങിയത്. സ്വന്തം നാട്ടിൽ പുതുവർഷം ആഘോഷിക്കാനുള്ള യാത്രയിലായിരുന്നു ഇരുവരും. മൂത്രമൊഴിക്കാൻ ഏതെങ്കിലും പെട്രോൾ പമ്പിൽ നിർത്തിയാൽ പോരെ എന്ന് ഭാര്യ ചോദിച്ചെങ്കിലും അദ്ദേഹം വഴിമധ്യേ ഇറങ്ങുകയായിരുന്നു. ഇദ്ദേഹം മാറിയ തക്കത്തിൽ മൂത്രമൊഴിക്കാൻ അടുത്തുള്ള കാട്ടിലേക്ക് ഭാര്യയും കയറി (തുടർന്ന് വായിക്കുക)