മസാജ് നൽകാമെന്ന വ്യാജേന ഫ്ലാറ്റിലേക്ക് ക്ഷണിക്കപ്പെട്ടു വഞ്ചിതനായ ആൾ പരാതിയുമായി പൊലീസിന് മുൻപിൽ. മസാജ് നൽകാമെന്ന പേരിൽ വിളിച്ചുവരുത്തി നഗ്നയായ സ്ത്രീയ്ക്കൊപ്പം ഇരുത്തി ചിത്രമെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇദ്ദേഹം പറഞ്ഞു. പരസ്യം നൽകി ആളെക്കുടുക്കുന്ന സംഘമാണ് ഇതിനു പിന്നിൽ. നടന്ന കാര്യങ്ങൾ ഇങ്ങനെ:
അൽ ബർഷ പോലീസ് സ്റ്റേഷനിൽ 2017 ജൂലൈ ഏഴിന് രജിസ്റ്റർ ചെയ്ത പരാതിയിൽ ഇപ്പോഴും വിചാരണ നടന്നുകൊണ്ടിരിക്കുകയാണ് എന്ന് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് 22 കാരനായ ആഫ്രിക്കൻ സ്വദേശിയെ പിടികൂടി. മോഷണം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ, ലൈംഗികാതിക്രമം, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം, അനധികൃതമായി മറ്റൊരാളുടെ ബാങ്ക് കാർഡുകൾ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കുമേലുള്ളത്