'ഉപേക്ഷിക്കപ്പെട്ട' കുഞ്ഞുമായി ഭാര്യയുടെ മുന്നിൽ; രഹസ്യ ഭാര്യയിലെ കുഞ്ഞെന്ന് കണ്ടെത്തി പോലീസ്
രഹസ്യ ബന്ധത്തിലുണ്ടായ കുഞ്ഞിനെ വളർത്താനുള്ള ഓട്ടോ ഡ്രൈവറായ ഭർത്താവിന്റെ കള്ളം പൊളിച്ചത് പോലീസ്
News18 Malayalam | February 23, 2021, 10:56 PM IST
1/ 6
ഉപേക്ഷിക്കപ്പെട്ട കുഞ്ഞെന്ന് പറഞ്ഞ് സ്വന്തം കുഞ്ഞിനെ ഭാര്യയുടെ മുന്നിൽ അവതരിപ്പിച്ച ഓട്ടോ ഡ്രൈവറായ ഭർത്താവിന്റെ കള്ളം പൊളിച്ച് പോലീസ്. പിറന്ന് അധികനേരമാവും മുൻപുള്ള പെൺകുഞ്ഞുമായി ഇയാൾ ഭാര്യയുടെ മുന്നിൽ എത്തുകയായിരുന്നു (പ്രതീകാത്മക ചിത്രം)
2/ 6
കുഞ്ഞിനെ കനാലിന്റെ അരികിൽ നിന്നും ലഭിച്ചു എന്നായിരുന്നു ഇയാളുടെ വാദം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഒടുവിൽ അതിവിദഗ്ധമായി ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഇയാളുടെ കള്ളം പുറത്തുകൊണ്ടു വരാൻ സാധിച്ചത്. സംഭവമിങ്ങനെ (തുടർന്ന് വായിക്കുക) (പ്രതീകാത്മക ചിത്രം)
3/ 6
അഹമ്മദാബാദിലെ സറഫുദീൻ ഷെയ്ഖ് എന്ന ഓട്ടോ ഡ്രൈവറാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ കുടുങ്ങിയത്. ചോദ്യങ്ങൾക്ക് വസ്തുതാ വിരുദ്ധമായ മറുപടികളാണ് ഇയാൾ തുടർച്ചയായി നൽകിയത്. യഥാർത്ഥത്തിൽ ഇയാൾ രഹസ്യമായി വിവാഹം കഴിച്ച സ്ത്രീയിൽ ഉണ്ടായ മകളാണത് (പ്രതീകാത്മക ചിത്രം)
4/ 6
ഒരു വർഷം മുൻപായിരുന്നു രണ്ടാം വിവാഹം. ആദ്യ ഭാര്യ ഇക്കാര്യം അറിഞ്ഞിരുന്നതേയില്ല. നുണപറഞ്ഞാൽ കുഞ്ഞിനെ തനിക്കു തന്നെ വളർത്താൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. അതാണ് പോലീസ് ഇടപെടലിൽ പൊളിഞ്ഞത് (പ്രതീകാത്മക ചിത്രം)
5/ 6
പട്ടി കടിക്കാൻ വന്നപ്പോൾ രക്ഷിച്ച നവജാത ശിശു എന്ന് പറഞ്ഞാണ് ഇയാൾ ഭാര്യയുടെ മുന്നിൽ കുഞ്ഞിനേയും എടുത്തുകൊണ്ട് വന്നത് എന്ന് പോലീസ്. ശേഷം കുഞ്ഞുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു (പ്രതീകാത്മക ചിത്രം)
6/ 6
ഇതേനാട്ടിൽ തന്നെ മറ്റൊരു കുഞ്ഞിനേയും സമാന സാഹചര്യത്തിൽ ഉപേക്ഷിച്ചിരുന്നു. കാറിനടയിൽ ഉപേക്ഷിച്ച കുഞ്ഞിന്റെ അമ്മയെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു (പ്രതീകാത്മക ചിത്രം)