മാട്രിമോണി ആപ്പിൽ (matrimony app) കണ്ട് വിവാഹം (wedding) ചെയ്ത ശേഷം ഭാര്യ ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിൽ ഒരു ഭർത്താവ്. കുപ്രസിദ്ധ കുറ്റവാളിയുടെ ഭാര്യ ആയിരുന്ന ശേഷമാണ് ഇവർ പുനർവിവാഹം ചെയ്തത്. ഏകദേശം 5000 കാറുകൾ മോഷ്ടിച്ച കേസിലും ഇവർ പ്രതിയാണ്. ആദ്യ ഭർത്താവുമായി നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ കൂട്ടുപ്രതികൂടിയാണ്
പണം റീത്തയുടെ അക്കൗണ്ടിലേക്ക് ഇട്ട ശേഷം രേഖകൾ ഓൺലൈൻ ആയി അയച്ചു തരാൻ ആവശ്യപ്പെട്ടു. ഇതിൽ റീത്ത ചൗഹാൻ എന്നാണ് ഭാര്യയുടെ പേരെന്നും, മോഷണ കേസിലാണ് കസ്റ്റഡിയിൽ വച്ചിരുന്നതെന്നും വിമൽ മനസിലാക്കി. ഗൂഗിൾ ചെയ്തതും കൊടുംകുറ്റവാളിയാണ് റീത്ത എന്ന് വിമൽ അറിഞ്ഞു. മോഷ്ടാവായ അനിൽ എന്നയാളുടെ ഭാര്യ ആയിരുന്നുവത്രേ ഇവർ
പിന്നെ റീത്ത ഫോൺ കോളുകൾക്ക് മറുപടി കൊടുത്തില്ല. നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. സംഭവമറിഞ്ഞ് മാധ്യമങ്ങൾ വിളിച്ചതും, കുറ്റം തന്റേതല്ല, ആദ്യ ഭർത്താവിന്റേതാണെന്നു ഇവർ പറഞ്ഞു. പക്ഷെ കാർ മോഷണ കേസിൽ 2015ൽ റീത്ത അറസ്റ്റിലായിരുന്നു. അനിൽ എന്നയാൾ ഓട്ടോ ഡ്രൈവർ ആയിരുന്ന ശേഷം ഗുണ്ടാപ്പണി തുടങ്ങുകയായിരുന്നു