ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ എൻഷി എന്ന നഗരത്തിനടുത്തുള്ള ഗ്രാമത്തിലാണ് ലിയു മൗഫു താമസിച്ചിരുന്നത്. മൗഫുവിന് 30 വയസ്സുള്ളപ്പോൾ അയാളും ഭാര്യാ സഹോദരനും മറ്റൊരു കൂട്ടാളിയുമായി ചേർന്ന് ഒരു ഗ്യാസ് സ്റ്റേഷൻ കൊള്ളയടിക്കാൻ തീരുമാനിച്ചു. കവർച്ചയ്ക്ക് ശേഷം, മൂന്ന് പേരും ഭക്ഷണത്തിനും മറ്റുമായി 60 യുവാൻ (715 രൂപ) ചെലവഴിച്ചു, ബാക്കി പണം തുല്യമായി വീതിച്ചെടുത്തു.