മോഹൻലാൽ, ഹണി റോസ് ചിത്രം മോൺസ്റ്ററിലൂടെ മലയാളത്തിൽ പ്രവേശിച്ച തെലുങ്ക് നടി ലക്ഷ്മി മഞ്ചുവിന്റെ (Lakshmi Manchu) സഹോദരനും നടനുമായ മഞ്ചു മനോജ് (Manchu Manoj) വിവാഹിതനായി. ഭൂമ മൗനിക റെഡ്ഡിയാണ് വധു. ഇരുവരുടെയും രണ്ടാം വിവാഹമാണ്. അടുത്ത ബന്ധുക്കൾ പങ്കെടുത്ത ആർഭാടപൂർണമായ ചടങ്ങിലായിരുന്നു താലികെട്ട്. ആചാരപ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം നടത്തിയത്