ബോളിവുഡിൽ അടുത്തിടെ നിരവധി താരവിവാഹങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ബോളിവുഡും ആരാധകരും ഒരുപോലെ കാത്തിരുന്ന താരവിവാഹം ഏതെന്ന് ചോദിച്ചാൽ ഒരു ഉത്തരം മാത്രമാണുള്ളത്. അത് റൺബീർ-ആലിയ (Alia Ranbir Wedding)വിവാഹമായിരുന്നു. (image: Instagram)
2/ 7
ഏപ്രിൽ 14 നാണ് അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിൽ റൺബീറും ആലിയയും വിവാഹിതരാകുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വിശേഷങ്ങൾ കഴിഞ്ഞ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. (image: Instagram)
3/ 7
ഏറ്റവും പുതിയതായി ആലിയ മെഹന്ദി ചടങ്ങിന് ധരിച്ച വസ്ത്രത്തിന്റെ വിശേഷങ്ങളാണ് ആരാധകർക്ക് ആവേശമായിരിക്കുന്നത്. ഫ്യൂഷിയ പിങ്ക് നിറത്തിലുള്ള ലെഹങ്കയായിരുന്നു ആലിയ മെഹന്ദിക്ക് അണിഞ്ഞത്. മനീഷ് മൽഹോത്രയാണ് ആലിയയ്ക്കു വേണ്ടി ഈ സ്പെഷ്യൽ വസ്ത്രം ഒരുക്കിയത്. (image: Instagram)
4/ 7
ആലിയയുടെ മെഹന്ദി ലെഹങ്കയുടെ വിശേഷങ്ങൾ മനീഷ് മൽഹോത്ര തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. 3000 മണിക്കൂർ എടുത്താണത്രേ ഈ ലെഹങ്ക ഒരുക്കിയിരിക്കുന്നത്. ഇനിയും ഏറെ പ്രത്യേകതകളുണ്ട് ആലിയയുടെ ലെഹങ്കയ്ക്ക്. (image: Instagram)
5/ 7
ആലിയയുടെ പ്രത്യേക നിർദേശപ്രകാരമാണ് ലെഹങ്ക ഒരുക്കിയിരിക്കുന്നത്. 180 തുണിതുണ്ടുകൾ ഇതിനായി ഉപയോഗിച്ചു. മിജ്വാൻ സ്ത്രീകൾ 3000 മണിക്കൂർ കൈപ്പണി ചെയ്താണ് ആലിയയുടെ ലെഹങ്ക അവിസ്മരണീയമാക്കിയത്.
6/ 7
കാശ്മീരി-ചികങ്കാരി നൂലുകൾ ഉപയോഗിച്ച് ആലിയയുടെ ജീവിത്തിലെ പ്രധാന ഓർമകളുടെ സങ്കമമാണ് ലെഹങ്കയിൽ അണിയിച്ചൊരിക്കിയിരിക്കുന്നത്.
7/ 7
ലെഹങ്കയുടെ ബ്ലൗസിനുമുണ്ട് പ്രത്യേകതകളേറെ, സ്വർണ്ണത്തിലും വെള്ളിയിലും നക്ഷി, കോറ പൂക്കളുമാണ് ബ്ലൗസിന് ഉപയോഗിച്ചിരിക്കുന്നത്.