ഇൻസ്റ്റഗ്രാമിലൂടെ മഞ്ജു വാര്യർ തന്നെയാണ് പുതിയ സന്തോഷത്തെ കുറിച്ച് അറിയിച്ചത്. ‘ ധൈര്യത്തിന്റെ ചെറിയ കാൽവയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാൻ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡിൽ എന്നെ കണ്ടാൽ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാർ സർ’- മഞ്ജു കുറിച്ചു.
അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. ലൈസന്‍സ് ലഭിക്കും മുമ്പ് തന്നെ ബൈക്ക് വാങ്ങിയിരുന്നെങ്കിലും ലൈസൻസ് കയ്യിൽക്കിട്ടിയിട്ടേ ബൈക്ക് പുറത്ത് ഇറക്കാവൂ നടി തീരുമാനിച്ചിരുന്നു. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് കുമാര്‍ ഈ വര്‍ഷം നടത്തുന്നുണ്ട്. ലൈസന്‍സ് സ്വന്തമാക്കിയ മഞ്ജു വാര്യരും ഈ ട്രിപ്പില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ പുറത്തിറങ്ങിയ തമിഴ് സിനിമയ്ക്കായി നടൻ അജിത്തിനൊപ്പം ബൈക്ക് യാത്ര പോയപ്പോഴാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം തോന്നിയത്. തുടർന്ന് ഇരുചക്രവാഹന ടെസ്റ്റിന് എറണാകുളം ആർ.ടി. ഓഫീസിൽ അപേക്ഷ നൽകുകയായിരുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി.എ. സ്റ്റാൻലി, കെ.എസ്. സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ടെസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.