മലയാളികളുടെ ഇഷ്ട നടിമാരില്‍ എന്നും ഒന്നാം സ്ഥാനത്ത് നില്ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ കലാതിലക പട്ടവും കൈയിലേന്തി സിനിമയുടെ ലോകത്തിലേക്ക് എത്തിയ നടിയാണ് മഞ്ജു വാര്യര്‍.
2/ 5
താരത്തിൻറെ എല്ലാ കാര്യങ്ങളും വാര്‍ത്തകളാകാറുണ്ട്. ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ നടി മഞ്ജു വാര്യർ ബിഎംഡബ്ല്യു ആര്1250ജിഎസ് ബൈക്ക് സ്വന്തമാക്കിയ വാര്ത്തെയും ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
3/ 5
ഇപ്പോഴിതാ പെങ്ങള്‍ക്ക് ഒരു ചെറിയ പാര പണിതിരിക്കുകയാണ് മധു വാര്യര്‍ ഇപ്പോള്‍. മഞ്ജു വാര്യര്‍ സൈക്കിള്‍ ഓടിക്കുന്ന ചിത്രം സൈക്കളോടിക്കല്‍ മൂവ് എന്ന കുറിപ്പോടെയാണ് മധു പങ്കുവെച്ചത്.
4/ 5
പപ്പുവിന്റെ പ്രശസ്തമായ പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന ഡയലോഗ് ചേര്‍ത്താണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
5/ 5
വളരെ പതിയെയാണ് ചിത്രത്തില്‍ മഞ്ജു സൈക്കിള്‍ ഓടിക്കുന്നത്. അതുകൊണ്ടു തന്നെ സ്ലോ റേസ് പ്രാക്ടീസ് ആണോ ഇതെന്നാണ് ഒരു ആരാധകന്റെ സംശയം.