നടൻ ഷാരൂഖ് ഖാൻ (Shah Rukh Khan) അഞ്ച് കോടിയുടെ വാച്ച് ധരിച്ച വിവരം കുറച്ചു ദിവസങ്ങൾക്കു മുൻപേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഏറ്റവും പുതിയ സിനിമയായ 'പത്താൻ' വേൾഡ്വൈഡ് ബോക്സ് ഓഫീസിൽ നേടിയത് 800 കോടി രൂപയാണ് എന്ന കാര്യം മറക്കരുത്. മലയാളത്തിനും ഉണ്ടൊരു ലേഡിസൂപ്പർസ്റ്റാർ. നമ്മുടെ സ്വന്തം മഞ്ജു വാര്യർ. ഈ വേളയിൽ മഞ്ജുവിന്റെ വാച്ചിന്റെ വിലയും ശ്രദ്ധനേടുകയാണ്
പുതിയ ചിത്രം ആയിഷയുടെ പ്രൊമോഷൻ വേളയിലാണ് ഏവരും മഞ്ജുവിന്റെ കയ്യിലെ സ്റ്റൈലിഷ് വാച്ച് കണ്ടത്. ശേഷം ഇൻസ്റ്റഗ്രാം പ്രൊഫൈലിലും ഇതേ വാച്ച് ധരിച്ചുള്ള ചിത്രങ്ങളിൽ മഞ്ജു സുന്ദരിയായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രത്യക്ഷപെട്ടു. ഷാരൂഖിന് കോടികളുടെ വാച്ച് ധരിക്കാമെങ്കിൽ, ഒട്ടും സ്റ്റൈൽ കുറയാതെ തന്നെ നമ്മുടെ ലേഡി സൂപ്പർസ്റ്റാർ ധരിച്ച വാച്ചിന്റെ വിലയറിയേണ്ടേ? (തുടർന്ന് വായിക്കുക)