ഈ ചിത്രത്തിലേത് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ (Shah Rukh Khan) അല്ലെന്നു പറഞ്ഞാൽ പലരും അവിശ്വസിക്കും. ഇബ്രാഹിം ഖാദ്രി എന്നയാൾ, നടനുമായുള്ള തന്റെ രൂപത്തിലുള്ള സാമ്യം കാരണം തന്റെ 'സെലിബ്രിറ്റി സ്റ്റാറ്റസ്' തുറന്നു പറയുകയാണ്. ഹ്യൂമൻസ് ഓഫ് ബോംബെയുമായുള്ള ആശയവിനിമയത്തിൽ, താൻ ഷാരൂഖിനെപ്പോലെയാണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ സമയവും താരത്തോടുള്ള ആരാധന ദിവസം ചെല്ലുന്തോറും വളരാൻ തുടങ്ങിയതും ഇബ്രാഹിം അനുസ്മരിച്ചു
'ഞാൻ ഒരിക്കലും എന്റെ രൂപത്തിന് വളരെയധികം ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നില്ല. പക്ഷേ, എന്റെ ലുക്ക് പലപ്പോഴും എന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് എന്റെ വീട്ടുകാരും സുഹൃത്തുക്കളുമാണ് - 'നിങ്ങൾ ഷാരൂഖ് ഖാനെപ്പോലെയാണ്!' എന്നവർ പറഞ്ഞു തുടങ്ങി. സൂപ്പർ താരത്തെപോലുള്ള മകന് ജന്മം നൽകിയതിൽ, എന്റെ മാതാപിതാക്കൾ പ്രത്യേകിച്ചും അഭിമാനിച്ചിരുന്നു. സത്യം പറഞ്ഞാൽ, പ്രായപൂർത്തിയായപ്പോൾ, ഞാൻ കാഴ്ച്ചയിൽ ഷാരൂഖിനെപ്പോലെ തന്നെയായി തുടങ്ങി," ഇബ്രാഹിം പറഞ്ഞു. പക്ഷെ പൊല്ലാപ്പുകളും തൊട്ടുപിന്നാലെയെത്തി (തുടർന്ന് വായിക്കുക)
SRKയുടെ 'റയീസ്' എന്ന സിനിമയുടെ പ്രീമിയറിനിടെ താനൊരു ബോളിവുഡ് താരമാണെന്ന് കരുതി ആരാധകർ വട്ടം കൂടുകയും, സെൽഫികൾ എടുക്കുകയും ചെയ്തതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. എല്ലാ സമയത്തും ഷാരൂഖിന്റെ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന ആരാധകർ, ഷാരൂഖിന്റെ യഥാർത്ഥ ജീവിതം എങ്ങനെയായിരിക്കുമെന്ന് തനിക്ക് മനസ്സിലാക്കാൻ ഈ സംഭവങ്ങൾ സഹായിച്ചതായി പങ്കുവെച്ചു
'സ്റ്റേഡിയത്തിൽ KKR ഗുജറാത്ത് ലയൺസിനെതിരായ മത്സരം കാണാൻ പോയപ്പോൾ, എല്ലാവരും ക്യാമറകൾ എടുത്ത് എനിക്ക് നേരെ കൈവീശി കാണിച്ചു. ആളുകൾ കയ്യടിച്ചു, SRK യുടെ പ്രശസ്ത സിനിമാ വരികൾ എന്നോട് സംസാരിച്ചു. SRK യോട് ആളുകൾക്ക് എത്രമാത്രം സ്നേഹമുണ്ടെന്ന് ഞാൻ കണ്ടു. ഞാൻ സ്വയം ഒരു 'ബാദ്ഷാ' ആയി തോന്നി; അത് തീർത്തും പ്രത്യേകതയായിരുന്നു!...
എന്നാൽ വളരെ പെട്ടന്ന് തന്നെ, SRK ഒരുപക്ഷെ ദിവസേന എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് എനിക്കും മനസ്സിലായി. ഞാൻ ആൾക്കൂട്ടത്തിൽ അകപ്പെട്ടു, ആരോ എന്നെ മുറുകെ പിടിച്ചു, എന്റെ ടീ-ഷർട്ട് കീറി! അത് വളരെ മോശമായിപ്പോയി. സ്റ്റേഡിയത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കാൻ പോലീസിനെ വിളിക്കേണ്ടി വന്നു, എന്നെ രക്ഷിച്ച ശേഷം പോലീസുകാർ ചോദിച്ചു, 'എസ്ആർകെ സർ, ഒരു സെൽഫി?' ഇബ്രാഹിം പറഞ്ഞു