ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പുതിയ മേൽശാന്തി ഡോ: കിരൺ ആനന്ദ് കക്കാട് (Guruvayur temple Melshanthi Dr Kiran Anand Kakkad) ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതുവരെ കാണാത്ത മട്ടിലും ഭാവത്തിലും ഉള്ളൊരു മേൽശാന്തി എന്നതാണ് ഡോ: കിരണിനെ വ്യത്യസ്തനാക്കുന്നത്. ഇദ്ദേഹം ആയുർവേദ ഡോക്ടറും, വ്ലോഗറും ആണ്. ഫേസ്ബുക്ക് പേജിൽ ഇദ്ദേഹത്തിന്റെ ട്രാവൽ വ്ലോഗ് കാഴ്ചകൾ നിറയുന്ന ചിത്രങ്ങൾ അനവധി. സംഗീതവും കവിതയും നിറഞ്ഞ, പൂജാരിമാരുടെ കുടുംബമായ കക്കാട് മനയിലെ ഇളമുറക്കാരനാണ് ഈ 34കാരൻ
റഷ്യയിലെ മോസ്കോയിൽ പ്രാക്റ്റീസ് ചെയ്യവേ കിരൺ എന്ന ഗായകനെ smule ലോകം വഴി പലരും അറിഞ്ഞിരുന്നു. ആറാം വയസ്സ് മുതൽ മൃദംഗം പഠിച്ച കിരൺ, ബ്രഹ്മശ്രീ നാരായണ മംഗലത്ത് അഗ്നിശമൻ നമ്പൂതിരിയിൽ നിന്നും ഋഗ്വേദ പഠനം സ്വായത്തമാക്കി. 'മലർനിവേദ്യം' എന്ന പേരിൽ ഗുരുവായൂരപ്പന് ഒരു ആൽബവും കിരണും സുഹൃത്തുക്കളും ചേർന്നൊരുക്കി. തീർന്നില്ല. ഇനിയുമുണ്ട് ഇദ്ദേഹത്തെക്കുറിച്ചറിയാൻ (തുടർന്ന് വായിക്കുക)