ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. 'ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം ശിവൻകുട്ടി കുറിച്ചത്. പിന്നാലെ ഒട്ടേറെ പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്.