മലയാള ടി.വി. അവതരണ രംഗത്തെ പകരംവയ്ക്കാനില്ലാത്ത അവതാരകനാണ് മിഥുൻ രമേശ് (Mithun Ramesh). ജനകീയൻ എന്ന് ഒറ്റവാക്കിൽ പറയാം. പ്രായഭേദമന്യേ ഏവരെയും ഫാൻസാക്കി മാറ്റുന്ന അപൂർവ അവതരണ ശൈലിയുടെ ഉടമയാണ് മിഥുൻ. തന്റെ പരിപാടിയിൽ പങ്കെടുക്കുന്നവരുടെ കഴിവുകൾ കയ്യടിച്ചും ചിരിച്ചും പ്രോത്സാഹിപ്പിക്കുന്ന ആളാണ് മിഥുൻ. മിഥുൻ തനിക്കു ബെൽസ് പാൾസി എന്ന രോഗാവസ്ഥ ഉണ്ടായതായി സ്ഥിരീകരിച്ചിരുന്നു