വിനയചന്ദ്രൻ മാഷ് (മോഹൻലാൽ -Mohanlal) എന്ന അധ്യാപകൻ. ചുറ്റും കുറച്ചു പ്ലസ് ടു വിദ്യാർഥികൾ. അവർ അതുവരെ കണ്ട മാഷുമാരെപ്പോലല്ല അദ്ദേഹം. അവരുടെ ഭാഷയിൽ പറഞ്ഞാൽ, ഒരു 'കൺകെട്ടുകാരൻ'. ആ മാഷിനൊപ്പം സിനിമയുടെ സ്കൂളിൽ ബാലപാഠങ്ങൾ തുടങ്ങിയ ഒന്ന് രണ്ടു അഭിനേതാക്കളുണ്ട്. അതിലൊരാളാണ് ഈ ചിത്രത്തിൽ കാണുന്ന നീല ഷർട്ടുകാരൻ. ഇന്ന് മോഹൻലാലിന്റെ ജന്മദിനാശംസയായാണ് ഈ ചിത്രം പുറത്തുവന്നത്
നീണ്ട 23 വർഷങ്ങളുടെ പഴക്കമുണ്ട് ആ കഥയ്ക്ക്. ഫാസിൽ സംവിധാനം ചെയ്ത്, മോഹൻലാൽ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' (Life is beautiful movie) ചിത്രത്തിൽ കുറച്ചേറെ യുവ നടന്മാർ അണിനിരന്നിരുന്നു. ആ മുഖങ്ങൾ പ്രേക്ഷകർ ഇന്നും മറക്കാൻ സാധ്യതയില്ല (തുടർന്ന് വായിക്കുക)
'ബെൽസ് പാൾസി' എന്ന രോഗാവസ്ഥയിൽ നിന്നും മിഥുൻ വിജയകരമായി മുക്തി നേടിയിരുന്നു. ഇതിന്റെ ചികിത്സാർത്ഥം മിഥുൻ കുറച്ചു ദിവസം നാട്ടിലേക്കു മടങ്ങിയിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്ന കുടുംബത്തെക്കൂടാതെ, പ്രിയ ആരാധകരും മിഥുനിന്റെ ആരോഗ്യത്തിനായി പ്രാർത്ഥനയുമായി എത്തിച്ചേർന്നിരുന്നു. ശേഷം പൂർണ ആരോഗ്യവാനായി ദുബായിലേക്ക് തിരിച്ചു