എപ്പോഴും നിറചിരിയോടെ, പ്രസന്ന വദനനായി കാണപ്പെടുന്നയാളാണ് മലയാളികളുടെ പ്രിയങ്കരനായ നടനും അവതാരകനുമായ മിഥുൻ രമേശ് (Mithun Ramesh). ആബാലവൃദ്ധം ജനങ്ങളും ഇദ്ദേഹത്തിന്റെ ഫാൻസായി മാറിയതിൽ അക്കാരണം കൊണ്ടുതന്നെ അത്ഭുതപ്പെടേണ്ട കാര്യമില്ല. മാർച്ച് മാസത്തിന്റെ തുടക്കത്തിൽ മിഥുൻ തനിക്കു ബെൽസ് പാൾസി എന്ന രോഗാവസ്ഥ സ്ഥിരീകരിച്ച വിവരം അറിയിച്ചിരുന്നു