മലയാളികളുടെ സ്വന്തം ഏട്ടൻ, മോഹൻലാലിന്റെ ജന്മദിനമാണിന്ന് (Happy Birthday Mohanlal). അർധരാത്രി മുതൽ സിനിമാ ലോകത്തെ പ്രിയ കൂട്ടുകാർ ഓരോരുത്തരായി മോഹൻലാലിന് ജന്മദിനാശംസ നേരുന്ന തിരക്കിലാണ്. നടൻ മമ്മൂട്ടി ആദ്യം പിറന്നാൾ ആശംസിച്ചവരുടെ പട്ടികയിൽ മുൻപിൽ ഉണ്ട്. പക്ഷെ ഈ ഏട്ടൻ എളിമയുടെ നിറകുടമാണ് എന്ന് തെളിയിക്കാൻ ഇനി വേറെ ഒന്നും നോക്കണ്ട. അദ്ദേഹം പിറന്നാൾ ആഘോഷമാക്കിയത് എങ്ങനെ എന്നറിഞ്ഞാൽ മാത്രം മതി