ലിനുവിനെ നിങ്ങൾ ഓർക്കുന്നില്ലേ? എങ്ങനെ മറക്കാനാവും ആ മുഖം? കോഴിക്കോട് ചെറുവണ്ണൂരിൽ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ (flood rescue operations) അനവധിപ്പേരെ കരയ്ക്കെത്തിച്ചയാളാണ് ലിനു എന്ന 34കാരൻ. എന്നാൽ അനേകം ജീവൻ രക്ഷിച്ച ലിനു പക്ഷേ തിരിച്ചുവന്നില്ല. നാല് വർഷങ്ങൾക്കിപ്പുറം മോഹൻലാലിന്റെ സമ്മാനമായി ലിനുവിന്റെ കുടുംബത്തിന് വീടൊരുങ്ങിയിരിക്കുന്നു
ലിനുവിന്റെ മരണം 2019ൽ ആണെങ്കിലും, അതിനു മുൻപത്തെ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തെ അധികരിച്ചിറങ്ങിയ സിനിമയിൽ സമാനതകളുള്ള കഥാപാത്രം ടൊവിനോ തോമസ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ ലിനു മാതാപിതാക്കളെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ച ശേഷം ഒറ്റപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ വെള്ളപ്പൊക്കത്തിൽ മുങ്ങിമരിക്കുകയായിരുന്നു. കാർപെന്റെർ ആയിരുന്നു ലിനു