ഗർഭിണിയാണോ എന്നറിയാൻ അമ്മയും മകളും ഒന്നിച്ച് ടെസ്റ്റ് നടത്തി; ഫലം കണ്ട ഞെട്ടലിൽ കുടുംബം
അമ്മയും മകളും പ്രെഗ്നൻസി ടെസ്റ്റ് നടത്തിയപ്പോൾ ലഭിച്ച ഫലം കണ്ട ഞെട്ടലിൽ ഒരു കുടുംബം
News18 Malayalam | January 17, 2021, 2:19 PM IST
1/ 7
ഒരു കുടുംബത്തിലേക്ക് ഒരു കുഞ്ഞുവാവ കൂടി വരുന്നത് സന്തോഷമുള്ള കാര്യമല്ലേ? ഗർഭിണിയാണെന്ന് അറിയുന്നതു മുതൽ തുടങ്ങുന്ന സന്തോഷമാണ് ഓരോ വീട്ടിലും. പക്ഷെ ഗർഭിണിയാണോ എന്ന പരിശോധന നടത്തിയ ഈ വീട്ടിൽ ലഭിച്ച ഫലം കണ്ട് ഒരു കുടുംബം മുഴുവൻ ഞെട്ടിയിരിക്കുകയാണ്
2/ 7
അമ്മയും മകളും ചേർന്നാണ് ഇവിടെ ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയത്. മകൾ ഗർഭിണിയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത് കണ്ട് അമ്മയുടെ നിർദ്ദേശപ്രകാരമാണ് പരിശോധനയ്ക്കായി യുവതി തയാറായതും. അതിനു ശേഷം തനിക്കുണ്ടായ അനുഭവമാണ് യുവതി സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത് (തുടർന്ന് വായിക്കുക)
3/ 7
വളരെയധികം കരുതൽ ആവശ്യം തോന്നിയ സമയത്താണ് റൈലി എന്ന യുവതി തന്റെ അമ്മയുടെ അടുത്തേക്ക് മടങ്ങിയത്. ഒരു വീക്കെൻഡിൽ നേരെ അമ്മയുടെ അടുത്തേക്ക് പോയി. എന്നാൽ ലക്ഷണങ്ങൾ കണ്ട അമ്മയ്ക്ക് സംശയമായി. മകളോട് പ്രെഗ്നൻസി ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടു
4/ 7
അങ്ങനെ അമ്മയ്ക്കൊപ്പം ചെയ്യാമെന്ന ധാരണയിലെത്തി. നെഗറ്റീവ് ഫലമാവും ഉണ്ടാവുക എന്ന പ്രതീക്ഷയോടു കൂടിയാണ് റൈലി അമ്മയുടെ കൂടെ ടെസ്റ്റ് നടത്താൻ പോയത്. പക്ഷെ പ്രതീക്ഷിച്ചതൊന്നുമല്ല അവിടെ സംഭവിച്ചത്
5/ 7
രണ്ടു പരിശോധനാ ഫലങ്ങളും, നെഗറ്റീവ് ആയാൽ ആഘോഷിക്കാനുള്ള ഒരു കുപ്പി വൈനുമായി അവർ വീഡിയോ എടുക്കാൻ തയാറായി നിന്നു. മറ്റാരെങ്കിലും വരും മുൻപ് ഫലം എടുക്കാൻ റൈലിയും അമ്മയും തുനിഞ്ഞു. പിന്നെ ഒരു ഞെട്ടലായിരുന്നു
6/ 7
പ്രതീക്ഷിച്ചതു പോലെ നെഗറ്റീവ് ഫലം വന്നത് മകൾക്കാണ്. അമ്മ ഗർഭിണിയാണെന്നും! തീർത്തും അപ്രതീക്ഷിതമായായിരുന്നു ഈ ഫലം അവർ നേരിട്ടത്. യുവതി ഈ വീഡിയോ ടിക്ടോക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു എന്ന് 'ദി മിറർ' റിപ്പോർട്ടിൽ പറയുന്നു
7/ 7
പിറക്കാനിരിക്കുന്നത് അമ്മയുടെ ആറാമത്തെ കുഞ്ഞും റൈലിയുടെ അഞ്ചാമത്തെ കൂടപ്പിറപ്പുമാണ്