പിറന്നാളാഘോഷത്തിന് കേക്കുമായി വീട്ടിലെത്തി പൊതി തുറന്നപ്പോൾ കണ്ട കാഴ്ചയിൽ ഞെട്ടി ഒരു കുടുംബം. ആദ്യ കഷ്ണം മുറിച്ചപ്പോൾ തന്നെ കാണാൻ കഴിഞ്ഞത് കേക്കിന്റെ ചീഞ്ഞളിഞ്ഞ ഉള്ളടക്കം!
2/ 5
'ഫ്രഷ്' ആയി കൊണ്ട് വന്ന് 20 മിനിട്ടു നേരം ഫ്രിഡ്ജിൽ വച്ച ശേഷമാണ് കേക്ക് പുറത്തെടുത്തത്. സംഗതി പൂപ്പൽ ആണെന്ന് അധികം വൈകാതെ തന്നെ മനസ്സിലായി. പക്ഷെ അമ്മക്കുണ്ടായ അതിലും വലിയ ഞെട്ടൽ പക്ഷെ മറ്റൊന്നായിരുന്നു
3/ 5
11 മാസം പ്രായമുള്ള തന്റെ മകൾ കേക്കിന്റെ ക്രീം പൊതിഞ്ഞ ഭാഗം കുറെ അകത്താക്കിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും! ഉള്ളടക്കത്തിന്റെ അംശം വായിൽ പോകാനുള്ള സാധ്യത ഉണ്ടോ എന്നോർത്താണ് ഇവരുടെ ഭീതി
4/ 5
വളരെയധികം പഴക്കമുള്ള കേക്കിന് മുകളിൽ ഡെക്കറേഷൻ ചെയ്തതാവാം കാരണമെന്ന് അനുമാനിക്കാം. അലങ്കാര കേക്കുകൾ വാങ്ങുന്നവർ സോഷ്യൽ മീഡിയയിൽ ഞെട്ടലോടെയാണ് ഈ വാർത്തയോട് പ്രതികരിച്ചത്
5/ 5
കേക്ക് വാങ്ങിയ ഓസ്ട്രേലിയയിലെ കടയിൽ അറിയിച്ചപ്പോൾ അവർ പണം തിരികെ നൽകാമെന്ന് സമ്മതിച്ചു. പക്ഷെ അവിടം കൊണ്ടവസാനിപ്പിക്കാൻ കുടുംബം തീരുമാനിച്ചിട്ടില്ല