ഭൂമിയിലെ സ്വർഗം എവിടെയാണെന്ന് ചോദിച്ചാൽ അതിന് ഒരു മറുപടിയേ ഉള്ളൂ. ബോളിവുഡ് നടി മൗനി റോയിക്കും മറിച്ചൊരു അഭിപ്രായമില്ല, അതിനാലാകും തന്റെ ഹണിമൂണിന് മൗനി കാശ്മീർ തന്നെ തിരഞ്ഞെടുത്തത്.
2/ 7
ജനുവരി 27 നായിരുന്നു മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായത്. കേരള ഹിന്ദു ആചാര പ്രകാരവും ബംഗാളി ആചാര പ്രകാരവുമായിരുന്നു വിവാഹ ചടങ്ങുകൾ.
3/ 7
ഗോവയിൽ നടന്ന വിവാഹ ആഘോഷങ്ങൾക്ക് പിന്നാലെ മൗനിയും സൂരജും ഹണിമൂണിനായി നേരെ കാശ്മീരിൽ എത്തുകയായിരുന്നു.
4/ 7
കാശ്മീർ താഴ്വരയിൽ സൂരജിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ മൗനി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
5/ 7
നാഗ കന്യക എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചതയായ ബോളിവുഡ് നടിയാണ് മൗനി റോയി. ദുബായിലെ മലയാളി ബിസിനസ്സുകാരനാണ് സൂരജ് നമ്പ്യാർ
6/ 7
പശ്ചിമബംഗാൾ സ്വദേശിയാണ് മൗനി റോയ്. മലയാളി വേരുകളുള്ള സൂരജ് നമ്പ്യാർ ദുബായിൽ ബിസിനസ് നടത്തുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. ബെംഗളുരുവിലാണ് സൂരജിന്റെ കുടുംബം താമസിക്കുന്നത്.
7/ 7
ഗോവയിലെ ഹിൽട്ടൺ ഗോവ റിസോർട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ. ഹിന്ദി സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് മൗനി റോയ്.