തരി പോലും സ്വർണമില്ലാതെ, എന്നാൽ പൊലിമയ്ക്ക് ഒട്ടും കുറവില്ലാതെ കതിർമണ്ഡപത്തിൽ കയറിയ വധുവാണ് നടൻ മിഥുൻ മുരളിയുടെ (Midhun Murali) ഭാര്യ കല്യാണി. വധുവിന്റെ ആഭരണങ്ങൾ തീർത്തതാകട്ടെ, വരന്റെ സഹോദരിയും നടിയുമായ മൃദുല മുരളിയും (Mrudula Murali). സ്റ്റേറ്റ്മെന്റ് ജൂവലറി നിർമാതാവ് കൂടിയാണ് മൃദുല. നാത്തൂന്റെ ആഭരണങ്ങൾ പിറന്ന വഴിയെക്കുറിച്ച് മൃദുല വ്യക്തമാക്കുന്നു
വിവാഹത്തിന് ആഭരണങ്ങൾ ചെയ്യാമോ എന്ന് കല്യാണി ചോദിച്ചപ്പോൾ, അതെന്തെളുപ്പം എന്നായിരുന്നു മൃദുലയുടെ തോന്നൽ. പക്ഷെ ഏഴാം ക്ളാസ്സുകാരിയായി കണ്ടുതുടങ്ങിയ കക്ഷി, സി.ബി.ഐ. ഓഫീസറേക്കാൾ കണിശതയുള്ളയാൾ എന്ന് മൃദുലയ്ക്ക് വൈകാതെ മനസിലായി. തീർത്തും കൈപ്പിടിയിലൊതുങ്ങുന്ന വിലയിൽ, ആഡംബരം തോന്നിക്കുന്നതുമായ ആഭരണങ്ങളുടെ നിർമാണ ശാലയിലേക്ക് മൃദുല കടന്നു (തുടർന്ന് വായിക്കുക)