ഭർത്താവുമായി വിവാഹമോചനം നേടിയ ശേഷം ഡിവോഴ്സ് ഫോട്ടോഷൂട്ടുമായി തമിഴ് സീരിയൽ താരം ശാലിനി (Actor Shalini). 'ജീവിതത്തിൽ 99 പ്രശ്നങ്ങൾ ഉണ്ടാവും, അതിലൊന്ന് ഭർത്താവല്ല' എന്ന് ഒരു ഫോട്ടോഷൂട്ട് ചിത്രത്തിൽ പറയുന്നു. ശാലിനി ഒരു പറ്റം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവുമൊത്തുള്ള ചിത്രം വലിച്ചുകീറുകയും, ചില്ലിട്ട മറ്റൊരു ചിത്രം കാലുകൊണ്ട് ചവിട്ടി മെതിക്കുകയുമാണിവർ
ഇൻസ്റഗ്രാമിലാണ് ഇവർ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. “ശബ്ദമില്ലെന്നു തോന്നുന്നവർക്ക് വിവാഹമോചിതയായ സ്ത്രീയുടെ സന്ദേശം. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. സന്തോഷവതിയായിരിക്കാൻ അർഹതയുള്ളതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക, നിങ്ങൾക്കും നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക...