ചൈതന്യയും സാമന്തയും വിവാഹിതരായിട്ട് നാല് വർഷം തികഞ്ഞ വേളയിലാണ് അവർ വേർപിരിയൽ പ്രഖ്യാപിക്കുന്നത്. സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ചൈതന്യയുടെ കുടുംബപ്പേരായ അക്കിനേനി എന്ന പേര് സാമന്ത ഒഴിവാക്കിയതിന് ശേഷമാണ് അവരുടെ വേർപിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചത്. മലയാള സിനിമയിൽ പരിചിതയായ നായികയുമായാണ് നാഗ ചൈതന്യ പ്രണയത്തിലെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു (തുടർന്ന് വായിക്കുക)
പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച്, ചൈതന്യയും ശോഭിതയും നടന്റെ പുതിയ വീട്ടിൽ ഒന്നിച്ചു കാണപ്പെട്ടത്രേ. ഇരുവരും പരസ്പര സാമീപ്യം വളരെ ആസ്വദിക്കുന്നുമുണ്ടത്രെ. “നാഗ ചൈതന്യ നടിക്ക് തന്റെ വലിയ വീട് പരിചയപ്പെടുത്തി നൽകുകയായിരുന്നു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം അവർ ഒരേ കാറിൽ ഒരുമിച്ച് പോയി, ” റിപ്പോർട്ടിൽ രേഖപ്പെടുത്തി