പ്രേക്ഷകർക്ക് നല്ല പരിചയമുള്ള താരങ്ങളുടെ മക്കളായോ അവരുടെ കൈപിടിച്ചോ ഒക്കെയായി സ്ക്രീനിൽ വരുന്നവരാണ് ബാല താരങ്ങൾ. കണ്ണടച്ച് തുറക്കും മുൻപേ ഇവർ വളർന്നു വലുതായി നായികാ, നായക വേഷങ്ങൾ ചെയ്യുമ്പോൾ, കാലമെത്ര മുന്നോട്ടു പോയി എന്ന് കാണികൾ ചിന്തിക്കും. ബേബി ശാലിനി മുതൽ മഞ്ജിമയും അനിഖയും വരെ എത്രയെത്രപേർ അങ്ങനെ കണ്മുന്നിലൂടെ കടന്നുപോയിരിക്കുന്നു