വിവാഹജീവിതത്തിന്റെ 15-ാം വർഷത്തിൽ രണ്ടാമത്തെ കൺമണിയെ വരവേറ്റ് നടൻ നരെയ്നും (actor Narain) ഭാര്യ മഞ്ജുവും. ഏതാനും മാസങ്ങൾക്കു മുൻപാണ് ഭാര്യ രണ്ടാമതും ഗർഭിണിയെന്ന വിശേഷം നരെയ്ൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കിട്ടത്. ഇളയ കുഞ്ഞിന്റെ കൈവിരൽ ചിത്രം പോസ്റ്റ് ചെയ്താണ് സന്തോഷ വാർത്ത നരെയ്ൻ ആരാധകലോകത്തെ അറിയിച്ചത്. ദമ്പതികളുടെ മൂത്തമകൾക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു