ഒരു വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് (Navjot Singh Sidhu) അഴിക്കുള്ളിലും ഫൈവ് സ്റ്റാർ ഭക്ഷണം. സ്പായുടെ മെനുവിൽ ഉൾപ്പെടുത്താവുന്ന തരം പ്രത്യേക ഭക്ഷണക്രമത്തിലായിരിക്കും ഇദ്ദേഹം. വറുത്ത പച്ചക്കറികൾ, പീക്കൻ പരിപ്പ്, അവോക്കാഡോ, ടോഫു എന്നിവ ഭക്ഷണത്തിന്റെ ഭാഗമായി കോടതി അനുവദിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ഡയറ്റ് ചാർട്ട് ശുപാർശ ചെയ്തതത്രേ
റോസ്മേരി ചായയോ തയ്ക്കുമ്പള ജ്യൂസ് അല്ലെങ്കിൽ കരിക്കിൻവെള്ളം എന്നിവയിൽ നിന്നാണ് സിദ്ദുവിന്റെ ദിവസം ആരംഭിക്കുന്നത്. പ്രഭാതഭക്ഷണത്തിന്, ഒരു കപ്പ് ലാക്ടോസ് രഹിത പാൽ നൽകണം. ഒരു ടേബിൾ സ്പൂൺ ഫ്ളാക്സ്, സൂര്യകാന്തി, തണ്ണിമത്തൻ അല്ലെങ്കിൽ ചിയ വിത്തുകൾ; അഞ്ചോ ആറോ ബദാം, ഒരു വാൽനട്ട്, രണ്ട് പെക്കൻ പരിപ്പ് എന്നിവകൂടിയുണ്ട്. വിശദമായ മെനു ചുവടെ (തുടർന്ന് വായിക്കുക)
മധ്യാഹ്നം: ഒരു ഗ്ലാസ് ബീറ്റ്റൂട്ട്, ചുരയ്ക്ക, വെള്ളരിക്ക, മധുര നാരങ്ങ, തുളസി, പുതിനയില, നെല്ലിക്ക, സെലറി ഇലകൾ, ഫ്രഷ് മഞ്ഞൾ, കാരറ്റ് അല്ലെങ്കിൽ കറ്റാർ വാഴ ജ്യൂസ് (ഇതിലേതെങ്കിലും). ഇടവിട്ടുള്ള ദിവസങ്ങളിൽ ഒരു പഴം - തണ്ണിമത്തൻ, കിവി, സ്ട്രോബെറി, പേരക്ക, ആപ്പിൾ അല്ലെങ്കിൽ ട്രീ ആപ്പിൾ. മുളപ്പിച്ച കറുത്ത കടല (25 ഗ്രാം) പയർ (25 ഗ്രാം) കൂടാതെ വെള്ളരിക്ക/തക്കാളി/അര നാരങ്ങ/അവക്കാഡോ