നവ്യയുടെ മടങ്ങിവരവ് ചിത്രങ്ങളിൽ രണ്ടാമത്തേതാണ് 'ജാനകി ജാനേ'. ഇരുട്ടിനെ ഭയക്കുന്ന യുവതിയുടെ വേഷമാണ് നവ്യ മനോഹരമായി കൈകാര്യം ചെയ്തത്. റിലീസിന് മുന്നോടിയായി സിനിമയുടെ പ്രൊമോഷനുകളിൽ നവ്യ സജീവമായിരുന്നു. ഇതിനു മുൻപ് വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തീ' എന്ന സിനിമയിലും നവ്യ കേന്ദ്രകഥപാത്രത്തെ അവതരിപ്പിച്ചിരുന്നു