വളരെ രസകരമായ ട്രെയ്ലറുമായി നവ്യ നായരുടെ (Navya Nair) പുതിയ ചിത്രം 'ജാനകി ജാനേ' (Janaki Jaane) റിലീസിന് തയാറെടുക്കുകയാണ്. സൈജു കുറുപ്പിന്റെ (Saiju Kurup) നായികയായാണ് നവ്യയുടെ കഥാപാത്രം. നവ്യയുടെ മടങ്ങിവരവ് ചിത്രങ്ങളിൽ ഏറ്റവും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ സാധ്യതയുള്ള കഥാപാത്രമാണ് ഇതെന്ന സൂചന ഇപ്പോൾ തന്നെയുണ്ട്. സിനിമയുടെ പ്രൊമോഷൻ തിരക്കുകൾ ആരംഭിച്ചു കഴിഞ്ഞു
സിനിമയുടെ കാര്യം മാറ്റി നിർത്തിയാൽ, ഒരു ടി.വി. പരിപാടിയിൽ നടത്തിയ പരാമർശത്തിന് നവ്യ നായർക്ക് മേൽ ട്രോൾ വർഷം ഉണ്ടായിരുന്നു. പണ്ടുകാലങ്ങളിൽ ആന്തരികാവയവങ്ങൾ പോലും വൃത്തിയാക്കിയിരുന്ന മുനിമാർ ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചിരുന്നു എന്നും, തനിക്കതിന്റെ ആധികാരികതയെ കുറിച്ച് അറിവില്ല എന്നുമായിരുന്നു നവ്യയുടെ പരാമർശം (തുടർന്ന് വായിക്കുക)