സഖാവ്, മുതിർന്ന പാർട്ടി അംഗം തുടങ്ങിയ നിലകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ (Chief Minister PInarayi Vijayan) വിജയേട്ടൻ എന്ന് അഭിസംബോധന ചെയ്യുന്ന നിരവധിപ്പേരുണ്ടാകും. എന്നാൽ എത്രപേർക്ക് വിജയൻ അങ്കിൾ എന്ന് വിളിക്കാൻ കഴിയും എന്ന കാര്യത്തിൽ സംശയമാണ്. വർഷങ്ങളായി അങ്ങനെ വിളിക്കുന്ന ഒരാളുണ്ട്. ആ സ്വാതന്ത്ര്യം ഉള്ളയാൾ നടി നവ്യ നായരാണ് (Navya Nair). കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നല്ലോ
മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഭാര്യ കമലക്കും പേരക്കുട്ടിക്കും ഒപ്പം വീട്ടിൽ നിൽക്കുന്ന ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. എനിക്ക് വിജയൻ അങ്കിൾ ആണ്. ഇനിയും വർഷങ്ങളോളം ആയുരാരോഗ്യ സൗഖ്യങ്ങളോടെ ജീവിക്കട്ടെ' എന്നായിരുന്നു നവ്യയുടെ ജന്മദിനാശംസ (തുടർന്ന് വായിക്കുക)