സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ രണ്ട് മക്കളെ ഓർത്താണ് ആരോപണങ്ങളിൽ പ്രതികരിക്കാതിരുന്നത് എന്നും താരം പറയുന്നു. തന്റെ കുടുംബത്തെ കുറിച്ച് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാർത്തകൾ എവിടയോ ഇരുന്ന് മക്കൾ വായിക്കുന്നുണ്ട് എന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ആലിയയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രസ്താവനയിൽ ഉന്നയിച്ചിരിക്കുന്നത്.
സ്കൂൾ അവധിക്ക് മക്കൾ നാട്ടിലെത്തിയാൽ അവരുടെ മുത്തശ്ശിക്കൊപ്പമാണ് താമസിക്കുന്നത്. എങ്ങനെയാണ് അവരെ വീട്ടിൽ നിന്നും അടിച്ചിറക്കുക. ആ സമയത്ത് താൻ പോലും ആ വീട്ടിൽ ഉണ്ടായിരുന്നില്ല. എല്ലാ കാര്യങ്ങളുടേയും വീഡിയോ എടുക്കുന്ന തന്റെ മുൻഭാര്യ എന്തുകൊണ്ട് വീട്ടിൽ നിന്നും അടിച്ചിറക്കുന്നത് ചിത്രീകരിച്ചില്ല എന്നും നവാസുദ്ദീൻ സിദ്ദീഖി ചോദിക്കുന്നു.