ജൂൺ 9 ന് ചെന്നൈ മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ച് നടന്ന ഗംഭീരമായ ചടങ്ങിലാണ് നടി നയൻതാരയും (Nayanthara) വിഗ്നേഷ് ശിവനും (Vignesh Shivan) വിവാഹിതരായത്. സിനിമാ മേഖലയിലെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. നവദമ്പതികൾ ഇപ്പോൾ ഹണിമൂണിലാണ്. വിവാഹത്തിന് ശേഷം നയൻതാരയും വിഗ്നേഷ് ശിവനും മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും ദമ്പതികൾ തങ്ങളുടെ ഹണിമൂൺ ലൊക്കേഷൻ രഹസ്യമാക്കി വച്ചു