വധു മലയാളക്കരയിൽ നിന്നും, വരൻ ചെന്തമിഴിന്റെ സ്വന്തം പുത്രൻ. ഈ വിധം സിനിമാ ലോകത്ത് അടുത്തിടെ അരങ്ങേറിയ വിവാഹങ്ങളിലെ വധുവായ താരങ്ങളാണ് നയൻതാരയും (Nayanthara) മഞ്ജിമയും (Manjima Mohan). തിരുവല്ലാക്കാരിയായ നയൻസ് സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ പട്ടത്തിലേക്കുയർന്നത് തമിഴിൽ നിന്നുമായിരുന്നു. ഒരു മലയാള ചിത്രത്തിൽ നായികാവേഷം ചെയ്ത ശേഷം മഞ്ജിമയും അന്യഭാഷയിലേക്കു ചേക്കേറി
മറുനാടിന്റെ മരുമകളാവാൻ ഇരുവർക്കും ഭാഗ്യമുണ്ടായി എന്നത് തീർത്തും യാദൃശ്ചികം. മുതിർന്ന നടൻ കാർത്തിക്കിന്റെ മകൻ ഗൗതം കാർത്തിക്കാണ് മഞ്ജിമയ്ക്ക് താലിചാർത്തിയത്. അതിനു തൊട്ടുമുൻപ് ആരാധക-സിനിമാ ലോകങ്ങൾ കൊട്ടിഘോഷിച്ച വിവാഹച്ചടങ്ങിൽ തിളങ്ങിയവരാണ് നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും. പുതിയ താര ദമ്പതികൾക്ക് സമ്മാനമയച്ചിരിക്കുകയാണ് നയനും വിക്കിയും (തുടർന്ന് വായിക്കുക)