തെന്നിന്ത്യൻ സിനിമ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു നടി നയൻതാരയുടെയും (Nayanthara) വിഗ്നേഷ് ശിവന്റെയും (Vignesh Shivan). ചെന്നൈയിൽ വച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ഇത്. അടുത്തിടെ ഒരു മാസം തികഞ്ഞ വേളയിൽ വിഗ്നേഷ് വിവാഹ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്വപ്നസദൃശ്യമായ വേദിയിലായിരുന്നു ഇവരുടെ വിവാഹം
ഈ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളും വേദിയുടെ പ്രത്യേകതയും ഭക്ഷണ വിഭവങ്ങളും പങ്കെടുത്ത അതിഥികളുമെല്ലാം വാർത്തയിൽ നിറഞ്ഞിരുന്നു. എന്നാൽ ഈ വിവാഹത്തിന് നയൻസോ ഭർത്താവോ കയ്യിൽ നിന്നും ഒരു രൂപ പോലും മുടക്കിയില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. എങ്കിൽ പിന്നെ എങ്ങനെ ചെലവ് നടത്തി എന്ന കാര്യവും പുറത്തുവന്നുകഴിഞ്ഞു (തുടർന്ന് വായിക്കുക)
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യും എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഒ.ടി.ടി. വമ്പൻ അതിൽ നിന്നും പിന്മാറി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അവരുടെ ആരാധകരിൽ ഇത് വലിയ നിരാശ സൃഷ്ടിച്ചു. പെട്ടെന്നുള്ള സംഭവവികാസങ്ങളിൽ തനിക്ക് വിഷമമുണ്ടെന്ന് നയൻതാരയും അടുത്തിടെ പറഞ്ഞിരുന്നു