കഴിഞ്ഞ ദിവസം ശബരിമലയിൽ നിന്നുകൊണ്ട് തമിഴർക്ക് പൊങ്കൽ വാഴ്ത്തുക്കൾ നേർന്നിരുന്നു തമിഴ് സംവിധായകൻ വിഗ്നേഷ് ശിവൻ (Vignesh Shivan). ഭാര്യയായി നയൻതാരയും (Nayanthara) മക്കളായി ഉയിരും ഉലകവും തന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ശേഷമുള്ള ആദ്യ മണ്ഡലകാലമായിരുന്നു വിഗ്നേഷിനു ഇത്. ശേഷം കുടുംബത്തോടൊപ്പമുള്ള ചിത്രവും വിക്കി പോസ്റ്റ് ചെയ്തു