ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും (Nayanthara) സംവിധായകൻ വിഗ്നേഷ് ശിവനും (Vignesh Shivan) വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ റിസോർട്ടിൽ നടന്ന ആഡംബര ചടങ്ങിൽ വിവാഹിതരായി. ഈ അസുലഭ സന്ദർഭത്തിൽ, നയൻതാര വിഗ്നേഷിനും കുടുംബാംഗങ്ങൾക്കും വിലമതിക്കാനാവാത്ത സമ്മാനങ്ങൾ നൽകിയതായി റിപോർട്ടുകൾ പുറത്തുവരുന്നു. വിഗ്നേഷിനായി നയൻതാര ആഡംബര ബംഗ്ലാവ് വാങ്ങിയതുൾപ്പെടയുള്ള വിവരങ്ങൾ പുറത്തുവന്നുകഴിഞ്ഞു
വിവാഹ ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന സ്വർണം മുഴുവൻ വിഗ്നേഷ് വാങ്ങിയത് രണ്ടര മുതൽ മൂന്ന് കോടി രൂപ വരെ ചിലവിട്ടാണെന്ന് റിപ്പോർട്ട് ഉണ്ട്. ഇതിന് പുറമെ നയൻതാരയ്ക്ക് അഞ്ച് കോടി രൂപ വിലമതിക്കുന്ന വജ്രമോതിരവും വിഗ്നേഷ് സമ്മാനമായി നൽകിയിരുന്നു. നയൻതാര ഭർത്താവിന് നൽകിയ ബംഗ്ലാവിന്റെ വിവരങ്ങൾ ഇനിപ്പറയുന്നു (തുടർന്ന് വായിക്കുക)
നയൻതാരയുടെയും വിഗ്നേഷിന്റെയും വിവാഹത്തിൽ രാഷ്ട്രീയ-സിനിമാ ലോകത്ത് നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, രജനികാന്ത്, കമൽ ഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി എന്നിവരെയും ക്ഷണിച്ചിരുന്നു. വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും ക്ഷണിതാക്കളിൽ ഉണ്ടായിരുന്നു