സിനിമയിൽ മാത്രമല്ല, ബിസിനസ്സിലും വിജയങ്ങൾ കൊയ്യാനുള്ള ഒരുക്കത്തിലാണ് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. സിൽവർ സ്ക്രീനിൽ അത്ഭുതങ്ങൾ കാണിക്കുന്ന സൂപ്പർ സ്റ്റാർ ഇനി ഒരു തിയേറ്റർ ഉടമ കൂടിയാകുകയാണ്.
2/ 6
ചെന്നൈയിലെ ഒരു തിയേറ്റർ താരം വാങ്ങിയതായാണ് റിപ്പോർട്ടുകൾ. നിലവിൽ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചേർന്ന് സിനിമാ നിർമാണ രംഗത്തും സജീവമാണ്.
3/ 6
ഇപ്പോൾ ഇരുവരും തിയേറ്റർ ഉടമകൾ കൂടിയാകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി ചെന്നൈയിൽ ഉപേക്ഷിക്കപ്പെട്ട ഒരു തിയേറ്റർ താരം വാങ്ങിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
4/ 6
ടോളിവുഡ് നെറ്റ് റിപ്പോർട്ട് അനുസരിച്ച്, ചെന്നൈയിലെ അഗസ്ത്യ തിയേറ്ററാണ് നയൻതാര വാങ്ങിയത്. നിലവിൽ പ്രവർത്തനരഹിതമായ തിയേറ്റർ മിനുക്കു പണികൾ നടത്തി മൾട്ടിപ്ലക്സ് ആക്കുമെന്നാണ് റിപ്പോർട്ടുകൾ.
5/ 6
അത്യാഢംബര മൾട്ടിപ്ലക്സ് തിയേറ്ററാണ് ഇവിടെ ഒരുങ്ങുക എന്ന് റിപ്പോർട്ടിൽ പറയുന്നു. സിനിമാ ലോകത്ത് തിയേറ്റർ ഉടമയാകുന്ന ആദ്യത്തെ താരമല്ല നയൻതാര. തെന്നിന്ത്യയിലെ പല സൂപ്പർ സ്റ്റാറുകൾക്കും നിലവിൽ സ്വന്തമായി തിയേറ്ററുകളുണ്ട്.
6/ 6
മഹേഷ് ബാബു, അല്ലു അർജുൻ എന്നിവരുടെ പാതയാണ് നയൻതാരയും പിന്തുടരുന്നത്.