മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത നടിയാണ് നസ്രിയ നസിം (Nazriya Nazim). ബാലതാരമായി വന്ന് നായികാ പദവിയിലേക്കുയർന്ന്, ഒരുപിടി മികച്ച വേഷങ്ങളും ഹിറ്റും സമ്മാനിച്ച താരം. വിവാഹ ശേഷം ചെറിയ ഇടവേളയ്ക്കു ശേഷം നസ്രിയ പൂർവാധികം ശക്തിയോടെ തിരികെവരികയും, അന്യ ഭാഷകളിലും വേഷമിടുകയും ചെയ്തു
2/ 6
ഇന്ന് നസ്രിയ ഇൻസ്റ്റഗ്രാമിൽ എത്തിയത് ഒരു പിറന്നാൾ ആശംസയുമായാണ്. ഒപ്പം ഒരാളെ ചേർത്തുപിടിച്ചിട്ടുമുണ്ട്. കണ്ടാൽ അത്രകണ്ട് ചെറുപ്പം. നസ്രിയക്കാണെങ്കിൽ ഒരു സഹോദരൻ മാത്രമേയുള്ളൂ, സഹോദരിമാരില്ല. അപ്പോൾ പിന്നെ ആരാണിത്? (തുടർന്ന് വായിക്കുക)
3/ 6
പടം കണ്ട് 'കുട്ടിമാമ, ഞാൻ ഞെട്ടി മാമ' പരുവത്തിലായത് ദുൽഖർ സൽമാനും. 'ഹാപ്പി ബർത്ത്ഡേ പിങ്കി ഉമ്മ, ഇതെന്തു മാജിക്? കണ്ടാൽ നിന്റെ സഹോദരിയെപ്പോലുണ്ട്' എന്ന് ദുൽഖർ. കക്ഷി നസ്രിയയുടെ അമ്മയാണ്
4/ 6
ഇരുപത്തിയെട്ടും ഇരുപത്തിയേഴും വയസ്സുള്ള രണ്ടു മക്കളുടെ അമ്മയെന്ന് തോന്നില്ല നസ്രിയയുടെ ഉമ്മ ബീനയെ കണ്ടാൽ. ആൾ ഗംഭീര മേക്കോവർ നടത്തി എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. ദുൽഖർ മാത്രമല്ല, താരലോകത്തെ നസ്രിയയുടെ കൂട്ടുകാർ പലരും ഫോട്ടോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. ഒരു പഴയ കുടുംബ ചിത്രമാണ് ഈ കാണുന്നത്
5/ 6
രണ്ടാം വരവിൽ നസ്രിയ അഭിനയം മാത്രമല്ല, നിർമാണത്തിലും കൈവച്ചു. മൂന്നു ചിത്രങ്ങളുടെ സഹ നിർമാതാവായ നസ്രിയ വിജയക്കൊടി പാകി. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ സിനിമകളിൽ നസ്രിയ നിർമാണ പങ്കാളിയായി
6/ 6
പുതുവർഷത്തിൽ പുത്തൻ ചിത്രങ്ങൾ ഒന്നും നസ്രിയ പ്രഖ്യാപിച്ചിട്ടില്ല. ഭർത്താവ് ഫഹദുമൊത്ത് ട്രാൻസിൽ വേഷമിട്ട ശേഷം നസ്രിയ മറ്റൊരു ചിത്രത്തിൽ അഭിനയിക്കാൻ തയാറാവുന്നോ എന്ന് കാത്തിരുന്ന് കാണാം