ഹുനാർബാസ്-ദേശ് കി ഷാനിന്റെ ഗ്രാൻഡ് ഫിനാലെ എപ്പിസോഡിൽ മരുമകൾ ആലിയ ഭട്ടിന്റെ (Alia Bhatt) ഗംഗുഭായ് കത്യവാഡി എന്ന ചിത്രത്തിലെ ധോലിദ... നൃത്തം അവതരിപ്പിക്കുന്ന അമ്മായിയമ്മ നീതു കപൂറിന്റെ (Neetu Kapoor/ Neetu Singh) ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു.കളേഴ്സ് ടിവി പ്രൊമോ വീഡിയോയിൽ നീതുവും ചലച്ചിത്ര നിർമ്മാതാവ് കരൺ ജോഹറും ധോലിദയ്ക്ക് നൃത്തം ചെയ്യുന്നു. താരങ്ങളായ കരൺ, പരിനീതി ചോപ്ര, മിഥുൻ ചക്രവർത്തി എന്നിവരാണ് ടാലന്റ് ഷോയുടെ വിധികർത്താക്കൾ
പാട്ടിലെ ആലിയയുടെ നൃത്തച്ചുവടുകൾ അനുകരിക്കുന്ന നീതുവിനെ വീഡിയോയിൽ കാണാം. ഷോയുടെ അവതാരകയായ ഭാരതി സിംഗ് അതിനിടെ ഒപ്പിച്ച ഒരു കുസൃതിയും ഒപ്പം ശ്രദ്ധ നേടുകയാണ്. ഷോയിൽ എത്തിയ രൺബീർ കപൂറിന്റെ അമ്മ നീതുവിന്റെ മരുമകൾ ആലിയ ഭട്ടിന് കൊടുക്കാനായി ഒരു സമ്മാനം നൽകിയിരിക്കുകയാണ് ഭാരതി. സ്റ്റേജിൽ വച്ച് തന്നെ നീതു അത് തുറന്നു നോക്കുകയും ചെയ്തു (തുടർന്ന് വായിക്കുക)
ചാനൽ പുറത്തുവിട്ട മറ്റൊരു വീഡിയോയിൽ ഷോ ഹോസ്റ്റ് ഭാരതി ദമ്പതികളെ അഭിനന്ദിച്ചു, എന്നാൽ അടുത്തിടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നു പറഞ്ഞു. "ഞങ്ങൾ നിങ്ങളെ മിസ്സ് ചെയ്തു," നീതു പറയുന്നു. പിന്നീട്, തന്റെ മകൻ രൺബീർ കപൂറിന്റെ വിവാഹത്തിന് നീതുവിന് ഒരു സമ്മാനം നൽകാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് ഭാരതി വെളിപ്പെടുത്തുന്നു. സമ്മാന പൊതി തുറന്ന നീതു അൽപ്പമൊന്നു ഞെട്ടി