പറയാനുള്ളത് വളച്ചുകെട്ടലുകൾ ഇല്ലാതെ പറയുക. അതാണ് നേഹ ധൂപിയ (Neha Dhupia) എന്ന ബോളിവുഡ് നടിയുടെ മുഖമുദ്ര. തന്റെ കഥാപാത്രങ്ങളുടെ കാര്യത്തിലും നേഹ അങ്ങനെതന്നെ. ആരും പ്രതീക്ഷിക്കാത്ത സമയത്താണ് താരം അംഗദ് ബേദിയുമായി വിവാഹിതയായത്. എടുത്തുചാടിയുള്ള വിവാഹത്തിന് പിന്നിൽ എന്തായിരുന്നു എന്ന് പിന്നീട് തെളിയുകയും ചെയ്തു. നേഹ ഗർഭിണിയായ ശേഷമായിരുന്നു വിവാഹം
2018 മെയ് മാസം പത്തിനാണ് നേഹയും അംഗദും വിവാഹം ചെയ്തത്. സിഖ് ആചാരപ്രകാരമായിരുന്നു വിവാഹം. ആരാധാകർക്ക് മാത്രമല്ല, ബോളിവുഡിനെ പോലും ഞെട്ടിച്ചുകൊണ്ടുള്ള വിവാഹമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ വിവാഹചിത്രങ്ങൾ പോസ്റ്റ് ചെയ്തപ്പോഴാണ് കാര്യങ്ങൾ ഏവരും അറിഞ്ഞത്. അധികം വൈകാതെ ഗർഭിണിയാണെന്ന വിവരവും നേഹ പോസ്റ്റിലൂടെ അറിയിച്ചു (തുടർന്നു വായിക്കുക)
2018 ഓഗസ്റ്റിൽ ഗർഭിണിയായി എന്ന പ്രഖ്യാപനത്തെ തുടർന്നുണ്ടായ ട്രോളിംഗിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ തിരഞ്ഞെടുപ്പുകൾ ആരെയും വേദനിപ്പിക്കുന്നില്ലെന്ന് നടി അഭിപ്രായപ്പെട്ടു. “നിങ്ങൾ ആഗ്രഹിക്കുന്നതും നിങ്ങൾ ഇഷ്ടപ്പെടുന്നതും ചെയ്യുന്നതിൽ ഒരു ദോഷവുമില്ല. അതെവിടെ എത്തി നിൽക്കുന്നു എന്ന് നോക്കുക,” നേഹ പറഞ്ഞു