“എനിക്കൊപ്പം ജോലി ചെയ്യുന്ന പലരും ലൈംഗികാതിക്രമത്തെ കുറിച്ച് പരസ്യമായി സംസാരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ എനിക്ക് സമാനമായ ഒന്നും അനുഭവപ്പെട്ടിട്ടില്ല. ഞാൻ എല്ലാവർക്കും സുപരിചിതയാണ്. കുറഞ്ഞ പക്ഷം ഇതുവരെയും ആരും എന്നെ തെറ്റിദ്ധരിച്ചിട്ടില്ല. ഭാവിയിൽ അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ല," കീർത്തി പറഞ്ഞു
അഭിനയം കൊണ്ട് മായാത്ത മുദ്ര പതിപ്പിച്ച കീർത്തിയുടെ ആകെ മൂല്യം (net worth) 22 കോടിയാണെന്നാണ് റിപ്പോർട്ട്. തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സാന്നിധ്യമറിയിച്ച നടി, വരാനിരിക്കുന്ന നിരവധി സിനിമകളിൽ വേഷമിടുന്നുണ്ട്. ശ്രീകാന്ത് ഒധേല സംവിധാനം ചെയ്ത 'ദസറ' എന്ന അഡ്വെഞ്ചർ ചിത്രത്തിലാണ് അവർ നാനിക്കൊപ്പം അടുത്തതായി അഭിനയിക്കുന്നത്. അടുത്ത വർഷം മാർച്ചിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ